ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ നേരിടാൻ ഭയപെട്ടെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ

- Advertisement -

തനിക്ക് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ നേരിടാൻ ഭയമായിരുന്നെന്ന് ഓസ്‌ട്രേലിയൻ ഓപ്പണിങ് ബാറ്റ്സ്മാൻ മർക്കസ് ഹാരിസ്. 2018ൽ ഓസ്ട്രേലിയയിലെ പെർത്തിൽ നടന്ന ടെസ്റ്റിലാണ് താൻ ഇന്ത്യൻ ബൗളർമാരെ നേരിടാൻ ഭയപ്പെട്ടിരുന്നുവെന്ന് മർകസ് ഹാരിസ് പറഞ്ഞത്.

“പെർത്തിലെ പിച്ചിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ നേരിടാൻ ആ സമയത്ത് എനിക്ക് ഭയമായിരുന്നു. ടെലിവിഷനിൽ കാണുമ്പോൾ എളുപ്പമെന്ന് തോന്നുവെങ്കിലും പിച്ചിൽ ഇന്ത്യൻ ബൗളർമാരെ നേരിടുന്നത് എളുപ്പമായിരുന്നില്ല” മർകസ് ഹാരിസ് പറഞ്ഞു.

അന്ന് ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞത്. അന്ന് ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ ബൗളർമാരുടെ പന്ത് ഹാരിസിന്റെ ഹെൽമെറ്റിൽ കൊള്ളുകയും ചെയ്തിരുന്നു. ആ പരമ്പരയിൽ ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 2-1ന് തോൽപ്പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു.

Advertisement