ഓസ്ട്രേലിയയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റായി ഷെഫീല്‍ഡ് ഷീല്‍ഡ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഫവദ് അഹമ്മദ്. താരത്തിന്റെ വിക്ടോറിയയിലെ റെഡ്-ബോള്‍ ക്രിക്കറ്റ് ഭാവി അത്ര ശോഭനീയമല്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിക്ടോറിയയ്ക്കായി താരത്തിനു കളിക്കാനായത്. ജോണ്‍ ഹോളണ്ടിനെയാണ് ക്ലബ് ഫവദിനെ അപേക്ഷിച്ച് കൂടുതല്‍ പഗിണിച്ചത്.
ക്യാപ്റ്റന്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, കോച്ച് ആന്‍ഡ്രൂ മക്ഡോണാള്‍ഡ് എന്നിവര്‍ക്ക് പുറമെ ക്രിക്കറ്റ് ജനറല്‍ മാനേജര്‍ ഷോണ്‍ ഗ്രാഫ് എന്നിവരോട് ചര്‍ച്ച ചെയ്ത ശേഷമാണ് ഫവദ് ഈ തീരുമാനത്തില്‍ എത്തിയത്. തനിക്ക് ചതുര്‍ദിന ക്രിക്കറ്റ് ഇഷ്ടമാണെങ്കിലും ടീമില്‍ സാധ്യത തീരെ ഇല്ലാത്തതിനാല്‍ തനിക്ക് മറ്റു മത്സരങ്ങളില്‍ ശ്രദ്ധയൂന്നുവാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് ഫവദ് പറഞ്ഞു.
താന്‍ ക്രിക്കറ്റ് ജീവിതത്തില്‍ എടുത്ത വിഷമമേറിയ തീരുമാനമാണെന്ന് പറഞ്ഞ ഫവദ് എന്നാല്‍ ഇത് ലഭ്യമായതില്‍ മികച്ച തീരുമാനമാണെന്നും പറഞ്ഞു. 50 ഓവര്‍-ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഈ തീരുമാനം തന്നെ സഹായിക്കുമെന്ന് ഫവദ് വ്യക്തമാക്കി.