ഇക്കാർഡിയെ തട്ടി, ഇന്ററിന് ഇനി പുതിയ ക്യാപ്റ്റൻ

ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് പുതിയ ക്യാപ്റ്റൻ. നിലവിലുള്ള ക്യാപ്റ്റൻ ആർജന്റൈൻ താരം മൗറോ ഇക്കാർഡിക്ക് പകരക്കാരനായി ഗോൾ കീപ്പർ സമീർ ഹാൻഡനോവിച്ച് ആയിരിക്കും ക്യാപ്റ്റൻ ആം ബാൻഡ് അണിയുക. മൗറോ ഇക്കാർഡിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കാനുള്ള കാരണം ഇന്റർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സീരി എ ടേബിളിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള യുവന്റസിനെക്കാൾ 20 പോയിന്റ് കുറവുള്ള ഇന്റർ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ലീഗ് മത്സരങ്ങളിൽ വേണ്ടത്ര തിളങ്ങാത്തതും, റയൽ മാഡ്രിഡിലെക്ക് ഇക്കാർഡി കൂട് മാറും എന്ന വാർത്തകളുമായിരിക്കും താരത്തിന്റെ ക്യാപ്റ്റൻസി മാറാൻ കാരണം. സീരി എയിൽ ഒൻപത് ഗോളുകൾ മാത്രമാണ് ഇക്കാർഡിയുടെ ഇതുവരെയുള്ള സമ്പാദ്യം.

ഇന്ററിന് വേണ്ടി 270 മത്സരങ്ങളിൽ സ്ലോവേനിയൻ താരമായ ഹാൻഡനോവിച് വല കാത്തിട്ടുണ്ട്. നിലവിലുളള സ്ക്വാഡിൽ ഇന്ററിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളതും ഹാൻഡനോവിച് ആണ്.

Previous articleഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് വേണ്ടെന്ന് വെച്ച് ഓസ്ട്രേലിയന്‍ താരം, ലക്ഷ്യം ലോകകപ്പ് സ്ഥാനം
Next articleഡി മറിയയുടെ കയ്യിൽ നിന്ന് പണി ചോദിച്ചു വാങ്ങി മാഞ്ചസ്റ്റർ ആരാധകർ