വലിയൊരു താരം, അതിലും മികച്ച എതിരാളി – ധോണിയ്ക്ക് യാത്രയയപ്പ് നല്‍കി ഷാക്കിബ് അല്‍ ഹസന്‍

- Advertisement -

ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയ്ക്ക് യാത്രയയപ്പ് നല്‍കി മുന്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. ക്രിക്കറ്റ് കണ്ട ഏറ്റവും മഹാനായ താരവും അതിലേറെ മികച്ച എതിരാളിയായിരുന്നു ധോണി എന്നാണ് ഷാക്കിബ് അല്‍ ഹസന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അന്താരാഷ്ട്ര തലത്തിലും ഐപിഎലിലും ധോണിയ്ക്കെതിരെ കളിച്ചിട്ടുള്ള താരമാണ് ഷാക്കിബ്. ക്രിക്കറ്റിലെ ധോണിയുടെ നിമിഷങ്ങള്‍ അവിസ്മരണീയമായിരുന്നുവെന്നും അത് ലക്ഷങ്ങള്‍ക്കാണ് പ്രഛോദനം നല്‍കിയതെന്നാണ് ഷാക്കിബ് അല്‍ ഹസന്‍ പറയുന്നത്.

Advertisement