ഇന്ത്യൻ ടീമിനൊപ്പം കുടുംബാംഗങ്ങൾക്കും യാത്ര ചെയ്യുവാൻ അനുമതി

India

ഇന്ത്യൻ ടീമിനൊപ്പം യുകെയിലേക്ക് യാത്ര ചെയ്യുവാൻ കുടുംബാംഗങ്ങൾക്കും അനുമതി. ഇന്ത്യൻ താരങ്ങളുടെയും സപ്പോ‍‍‍‍‍‍ര്‍ട്ട് സ്റ്റാഫുകളുടെയും കുടുംബാംഗങ്ങള്‍ക്ക് വിസ ലഭിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. മുമ്പ് ഈ യാത്ര സാധ്യമാകുമോ എന്നത് സംബന്ധിച്ച് ചില അവ്യക്തതകളുണ്ടായിരുന്നു.

കുടുംബത്തിന് ടീമംഗങ്ങളുടെ കൂടെ യാത്രയാകാമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും വിസയ്ക്ക് അപേക്ഷിച്ചത് ഏറെ വൈകിയായിരുന്നു. എന്നാൽ യുകെ സ‍ര്‍ക്കാര്‍ വിസയ്ക്ക് വേണ്ട എല്ലാ അനുമതികളും ഇന്ന് നൽകിയെന്നാണ് അറിയുവാൻ സാധിക്കുന്നത്.

ജൂൺ മൂന്നിന് ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്.

Previous articleഇംഗ്ലണ്ട് യൂറോ കപ്പ് ടീമിനെ പ്രഖ്യാപിച്ചു, അലക്‌സാണ്ടർ അർണോൾഡ് ടീമിൽ
Next articleമുംബൈ കോച്ചായി അമോൽ മജൂംദാറിനെ തിര‍‍ഞ്ഞെടുത്തു