ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പര, പാക് ഓപ്പണര്‍ കളിക്കുന്ന കാര്യം സംശയത്തില്‍

Sports Correspondent

പാക്കിസ്ഥാന്റെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണര്‍ ഫകര്‍ സമന്റെ സേവനം ലഭ്യമാകില്ലെന്ന് സൂചന. ഓസ്ട്രേലിയയ്ക്കെതിരെ മികച്ച അരങ്ങേറ്റം നടത്തിയ താരം പരിക്ക് മൂലം കുറഞ്ഞത് അഞ്ച് ആഴ്ചയെങ്കിലും കളത്തിനു പുറത്തിരിക്കേണ്ട സ്ഥിതിയായതിനാല്‍ പരമ്പരയില്‍ കളിച്ചേക്കില്ലെന്നാണ് ലഭിയ്ക്കുന്ന സൂചന.

താരത്തിനെ ന്യൂസിലാണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കിയിരുന്നുവെങ്കിലും മൂന്നാം ടെസ്റ്റില്‍ തിരികെ ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എ്നനാല്‍ പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ നിന്നും താരത്തെ ഒഴിവാക്കുകയായിരുന്നു. ഒക്ടോബരില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 94, 68 എന്നിങ്ങനെ സ്കോര്‍ ചെയ്ത് ഓസ്ട്രേലിലയയ്ക്കെതിരെ 373 റണ്‍സിന്റെ വിജയത്തില്‍ ഭാഗമായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളിലും പാക്കിസ്ഥാന്‍ മത്സരിയ്ക്കും.