ഫഖർ സമാൻ ലോകകപ്പിനുള്ള പാക്കിസ്ഥാന്റെ ടി 20 ടീമിൽ

Wasim Akram

നേരത്തെ ലോകകപ്പിനുള്ള പാകിസ്ഥാൻ ടി 20 ടീമിന്റെ റിസർവ് ടീമിന്റെ ഭാഗം ആയിരുന്ന ഫഖർ സമാൻ ആദ്യ ടീമിൽ സ്ഥാനം പിടിച്ചു. ഉസ്മാൻ ഖാദിറിനെ റിസർവ് ടീമിലേക്ക് മാറ്റിയാണ് 15 അംഗ ടീമിൽ ഫഖർ സ്ഥാനം പിടിച്ചത്.

പരിക്കിൽ നിന്നു പൂർണ മോചിതൻ ആയില്ല എന്നതിനാൽ ആണ് ഉസ്മാൻ ഖാദിറിനെ റിസർവ് ടീമിലേക്ക് മാറ്റുന്നത്. ഫഖർ സമാന്റെ വരവ് പാക്കിസ്ഥാനു കൂടുതൽ ഊർജം പകരും.