ടോട്ടൻഹാം ഹോട്സ്പറിന്റെ സ്റ്റേഡിയം സ്പോൺസർ ആവാൻ ഗൂഗിൾ

ഗൂഗിൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാം ഹോട്സ്പറിന്റെ സ്റ്റേഡിയം സ്പോൺസർ ആവും. മൾട്ടി മില്യൺ പൗണ്ട് നൽകി ആവും ഗൂഗിൾ ടോട്ടൻഹാം ഹോട്‌സ്പർ സ്റ്റേഡിയത്തിന്റെ പേര് സ്വീകരിക്കുക.

ഇതിനു ശേഷം നിലവിൽ ടോട്ടൻഹാം ഹോട്‌സ്പർ സ്റ്റേഡിയം എന്ന പേരിൽ അറിയപ്പെടുന്ന സ്റ്റേഡിയം ഗൂഗിൾ സ്റ്റേഡിയം എന്ന പേരിൽ ആവും അറിയപ്പെടുക. എത്ര കാലത്തേക്ക് ആണ് കരാർ എന്നത് അടക്കം ഔദ്യോഗിക പ്രഖ്യാപനത്തിൽ ഉടൻ വ്യക്തമാകും.