ഫഹീം അഷ്റഫ് കൊറോണ പോസിറ്റീവ്, രണ്ടാം ടെസ്റ്റിൽ ഉണ്ടാകില്ല

Newsroom

പാകിസ്താൻ ആൾറൗണ്ടർ ഫഹീം അഷ്റഫിന് കോവിഡ് പോസിറ്റീവ്. കറാച്ചിയിലെത്തിയ പാകിസ്ഥാൻ നടത്തിയ ടെസ്റ്റിൽ ആണ് ഫഹീം അഷ്‌റഫ് കൊവിഡ്-19 പോസിറ്റീവായത്. ശനിയാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് താരത്തെ ഒഴിവാക്കി. ഫിറ്റ്‌നസ് പ്രശ്‌നം കാരണം ആദ്യ ടെസ്റ്റ് നഷ്‌ടമായ ഫഹീം, ഹോം സ്ക്വാഡിനൊപ്പം എത്തിയതായിരുന്നു.

താരം ഇനു അഞ്ച് ദിവസത്തെ ഐസൊലേഷനിലേക്ക് പോകണം. ആവശ്യമെങ്കിൽ ഫഹീമിന് പകരക്കാരനെ പ്രഖ്യാപിക്കു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചു. ആദ്യ ടെസ്റ്റ് സമനിലയിൽ ആയിരുന്നു അവസാനിച്ചത്.