പൂങ്ങോട് സെവൻസിൽ യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിന് വൻ വിജയം, സബാൻ കോട്ടക്കൽ തകർന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് എഫ് സി നെല്ലികുത്തിന് ഗംഭീര വിജയം. ഇന്ന് കരുത്തരായ സബാൻ കോട്ടക്കലിനെ ആണ് യുണൈറ്റഡ് എഫ് സി നെല്ലികുത്ത് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് യുണൈറ്റഡ് എഫ് സി വിജയിച്ചത്. അവസാന മൂന്ന് മത്സരങ്ങൾക്ക് ഇടയിൽ സബാന്റെ രണ്ടാം പരാജയമാണിത്.

നാളെ പൂങ്ങോട് സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി ജിംഖാന തൃശ്ശൂരിനെ നേരിടും.