ആദ്യ ടി20 ഇന്ത്യ വുമൺസിന് 161 വിജയ ലക്‌ഷ്യം

- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി20 മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ബ്യൂമോണ്ട് നേടിയ അർദ്ധ സെഞ്ചുറിയുടെ പിൻബലത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 160 റൺസാണ് എടുത്തത്.

ഒന്നാം വിക്കറ്റിൽ വയറ്റിനെ കൂട്ടുപിടിച്ചു ബ്യൂമോണ്ട് 89 റൺസ് കൂട്ടിച്ചേർത്തിരുന്നു.  വയറ്റ് 35 റൺസ് എടുത്തു പുറത്തായി. അവസാന ഓവറുകളിൽ അടിച്ചു കളിച്ച നെറ്റിന്റെ പ്രകടനമാണ് ഇംഗ്ലണ്ട് സ്കോർ 160ൽ എത്തിച്ചത്. വെറും 20 പന്തിൽ നിന്നാണ് നൈറ്റ് 40 റൺസ് എടുത്തത്.

ഇന്ത്യക്ക് വേണ്ടി രാധ യാദവ് രണ്ടു വിക്കറ്റും ശിഖ പണ്ടേയും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisement