എവേ മത്സരങ്ങളിൽ അപരാജിതർ! യുവന്റസിന് ചരിത്രം

- Advertisement -

എവേ മത്സരങ്ങളിലെ അപരാജിത കുതിപ്പിൽ യുവന്റസിന് റെക്കോർഡ്. ഇന്ന് സീരി എയിൽ നടന്ന എവേ മത്സരത്തിൽ നാപോളിയെ യുവന്റസ് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ പരാജയം അറിയാത്ർ 26 സീരി എ മത്സരങ്ങൾ യുവന്റസ് പിന്നിട്ടു. ഇത് ക്ലബ് ചരിത്രത്തിൽ പുതിയ റെക്കോർഡാണ്. ഇതിനു മുമ്പ് സീരി എയിൽ ഇത്രയും മത്സരങ്ങൾ തുടർച്ചയായി പരാജയം അറിയാതെ യുവന്റസ് കളിച്ചിട്ടില്ല.

കഴിഞ്ഞ സീസണിൽ സാമ്പ്ഡോറിയക്ക് എതിരെ ആയിരുന്നു യുവന്റസിന്റെ അവസാന എവേ പരാജയം. എവേ മത്സരത്തിൽ മാത്രമല്ല ഈ സീസണിൽ ലീഗ് മത്സരങ്ങളിലും യുവന്റസ് പരാജയം അറിഞ്ഞിട്ടില്ല. 26 മത്സരങ്ങളിൽ 23ഉം വിജയിച്ച യുവന്റ്സ് ആകെ മൂന്ന് സമനിലകൾ മാത്രമെ വഴങ്ങിയിട്ടുള്ളൂ.

Advertisement