ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ അവസാന ഓവര്‍ വരെ തന്റെ ടീമിന് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. സ്കോര്‍ ബോര്‍ഡില്‍ പൂജ്യമുള്ളപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നുവെന്നും 300നു മേലുള്ള സ്കോര്‍ ടീമിന് മികച്ച ആത്മവിശ്വാസമാണ് നല്‍കിയതെന്നും പറഞ്ഞ മോര്‍ഗന്‍ ബൗളിംഗിന്റെ തുടക്കത്തിലും അത് കാഴ്ച വയ്ക്കുവാന്‍ ടീമിനായെന്ന് പറഞ്ഞു.
എന്നാല്‍ ഈ കൂട്ടുകെട്ട് നേരത്തെ പുറത്താകാതെ പോയത് ടീമിന് തിരിച്ചടിയായെന്നും പിന്നീട് ഇവരെ രണ്ട് പേരെയും പുറത്താകക്ി അവസാന ഓവറിലേക്ക് വരുന്നത് വരെ ടീമിന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി. പിച്ചില്‍ ഗ്രിപ്പ് ഉണ്ടായിരുന്നതാണ് താന്‍ റഷീദ് ഖാന് അവസാന ഓവര്‍ എറിയുവാന്‍ നല്‍കിയതിന് പിന്നിലെ കാരണമെന്നും മോര്‍ഗന്‍ വ്യക്തമാക്കി.
എന്നാല്‍ ഓവറിന്റെ ആദ്യ പന്ത് സിക്സര്‍ പറത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് നാലാം പന്തില്‍ ബൗണ്ടറി നേടി ഓസ്ട്രേലിയയെ പരമ്പര വിജയത്തിലേക്ക് നയിക്കുകയായിരുന്നു.