ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യ ആദ്യ ബാറ്റ് ചെയ്യും, ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

Img 20210902 151134

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ടോസ് വിജയിച്ചു. ഓവലിൽ ഇന്ത്യയെ ബാറ്റിംഗിന് അയക്കാനാണ് ഇംഗ്ലണ്ടിന്റെ തീരുമാനം. ലീഡ്സ് ടെസ്റ്റിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രദ്ധുൽ താക്കൂറും ഉമേഷ് യാഥവും ടീമിൽ എത്തിയപ്പോൾ ഇഷാംത് ശർമ്മയും ഷമിയും ടീമിൽ നിന്ന് പുറത്തായി. ഇന്നും അശ്വിന് ഇന്ത്യ അവസരം നൽകിയില്ല. ഇംഗ്ലീഷ് ടീമിലും രണ്ട് മാറ്റങ്ങൾ ഉണ്ട്. ഒലി പോപും ക്രിസ് വോക്സും ടീമിൽ എത്തി. ബട്ലറും കുറാനും ഇന്ന് ടീമിൽ ഇല്ല. പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ് ഉള്ളത്.

England; Rory Burns, Haseeb Hameed, Dawid Malan, Joe Root (c), Ollie Pope, Jonny Bairstow (w), Moeen Ali, Chris Woakes, Craig Overton, Ollie Robinson, James Anderson.

India: Rohit Sharma, KL Rahul, Cheteshwar Pujara, Virat Kohli (c), Ajinkya Rahane, Rishabh Pant (w), Ravindra Jadeja, Shardul Thakur, Umesh Yadav, Jasprit Bumrah, Mohammed Siraj.

Previous articleടി20 ലോകകപ്പ് : ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും
Next articleഇഷാൻ പണ്ടിത ഇനി ജംഷദ്പൂർ താരം