ബുംറക്കും കഷ്ടകാലം, വിക്കറ്റ് ഇല്ലാത്ത ആദ്യ പരമ്പര

Photo: Reuters Image
- Advertisement -

പരിക്കിൽ നിന്ന് തിരിച്ചുവന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്ക് കഷ്ടകാലം. ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ പന്തെറിഞ്ഞ ബുംറക്ക് ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. ഇത് ആദ്യമായാണ് ഒരു ഏകദിന പരമ്പരയിൽ ബുംറക്ക് വിക്കറ്റ് ലഭിക്കാതെ പോവുന്നത്. നിലവിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ബൗളറാണ് ജസ്പ്രീത് ബുംറ.

കൂടാതെ കഴിഞ്ഞ നാല് ഏകദിന മത്സരങ്ങളിൽ വിക്കറ്റ് നേടാൻ ബുംറക്ക് സാധിച്ചിട്ടില്ല. ന്യൂസിലാൻഡ് പരമ്പര വരെ ബുംറ രണ്ടിൽ കൂടുതൽ മത്സരങ്ങളിൽ വിക്കറ്റ് നേടാതിരുന്നിട്ടില്ല. ഈ പരമ്പരയിൽ മൊത്തം 30 ഓവറുകൾ എറിഞ്ഞ ബുംറ 167 റൺസ് വിട്ടുകൊടുത്തിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ 10 ഓവർ എറിഞ്ഞ ബുംറ 50 റൺസ് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്

2020ൽ ബുംറ കളിച്ച 6 ഏകദിന മത്സരങ്ങളിൽ നിന്ന് വെറും 1 വിക്കറ്റ് മാത്രമാണ് ബുംറ വീഴ്ത്തിയത്. അതെ സമയം ടി20യിൽ 7 മത്സരങ്ങൾ കളിച്ച ബുംറ 8 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Advertisement