വെസ്റ്റിൻഡീസിനെതിരായ അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം നേടി ജോഫ്ര ആർച്ചറും ജെയിംസ് ആൻഡേഴ്സണും. കൂടാതെ ഫാസ്റ്റ് ബൗളർ മാർക്ക് വുഡും ഇന്ന് പ്രഖ്യാപിച്ച 14 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. നിലവിൽ 2 ടെസ്റ്റ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര സമനിലയിലാണ്.
കോവിഡ്-19 വൈറസ് ബാധ തടയാനായി ഒരുക്കിയ ബയോ സുരക്ഷാ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ജോഫ്ര ആർച്ചറിനെ ടീമിൽ നിന്ന് പുറത്തിരുത്തിയിരുന്നു. തുടർന്ന് താരം ക്വറന്റൈനിൽ പോവുകയും കൊറോണ വൈറസ് ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. സുരക്ഷാ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ താരതിനെതിരെ സോഷ്യൽ മീഡിയയിൽ വംശീയധിക്ഷേപം ഉണ്ടായതും വാർത്തയായിരുന്നു.
തുടർന്ന് താരത്തിന്റെ ഫലം നെഗറ്റീവ് ആയതിനെ തടുർന്ന് അവസാന ടെസ്റ്റിനുള്ള ടീമിൽ അവസരം നൽകുകയായിരുന്നു.
Squad: Joe Root (c), James Anderson, Jofra Archer, Dominic Bess, Stuart Broad, Rory Burns, Jos Buttler (wk), Zak Crawley, Sam Curran, Ollie Pope, Dom Sibley, Ben Stokes, Chris Woakes, Mark Wood.