ബഹ്റിന്റെ മരുന്നടി പിടിച്ചു, ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ വെള്ളി സ്വർണ്ണമായി

- Advertisement -

ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിലെ വെള്ളി സ്വർണ്ണമെഡൽ ആയി മാറി. ഇന്ത്യയുടെ 4*400 റിലേ മിക്സ്ട് ടീമിന്റെ വെള്ളി മെഡലാണ് ഇപ്പോൾ സ്വർണമായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. മുഹമ്മദ് അനസ്,എം ആർ പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരാണ് 4*400 മീറ്ററിൽ ഇന്ത്യയുടെ റിലേ ടീമിൽ സ്വർണമെഡൽ ജേതാക്കളായി മാറിയത്.

ഒന്നാം സ്ഥാനക്കാരായിരുന്ന ബഹ്രിന്റെ കെമി അഡേകോയ മരുന്നടിക്ക് പിടിക്കപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യക്ക് സ്വർണമെഡൽ ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. ഡോപ്പിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട കെമിക്ക് നാല് വർഷത്തെ വിലക്കും പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസിലെ ഈ ഇനത്തിന് കസാക്ക്സ്ഥാനിന് വെള്ളിയും ചൈനക്ക് വെങ്കലവുമാണ് ലഭിക്കുക. കെമിയുടെ വിലക്ക് മറ്റൊരു ഇന്ത്യൻ താരത്തിനും ഇപ്പൊൾ ഗുണകരമായീരിക്കുകയാണ്.കെമി അഡെകോയയുടെ ഏഷ്യൻ ഗെയിംസിലെ 400 മീറ്റർ ഹർഡിൽസിലെ സ്വർണവും തിരിച്ചെടുത്തതിനാൽ നാലാം സ്ഥാനത്തുണ്ടായിരുന്ന അനു രാഘവന് വെങ്കല മെഡലും ലഭിക്കും.

Advertisement