ഇംഗ്ലണ്ട് തകരുന്നു, അശ്വിനും ഇഷാന്തിനും മൂന്ന് വിക്കറ്റ്

Sports Correspondent

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലും വില്ലനായി രവിചന്ദ്രന്‍ അശ്വിനും ഇഷാന്ത് ശര്‍മ്മയും. ഇന്ന് വീണ അഞ്ച് ഇംഗ്ലണ്ട് വിക്കറ്റുകള്‍ ഇവര്‍ തമ്മില്‍ പങ്കുവയ്ക്കുകയാണുണ്ടായത്. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 86/6 എന്ന നിലയിലാണ്. മത്സരത്തില്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനു 99 റണ്‍സിന്റെ ലീഡാണുള്ളത്. ഒരു റണ്‍സ് നേടിയ ജോസ് ബട്‍ലറാണ് ക്രീസില്‍ നില്‍ക്കുന്നത്.

തലേ ദിവസത്തെ സ്കോറായ 9/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു കീറ്റണ്‍ ജെന്നിംഗ്സിനെ(8) ആദ്യം നഷ്ടമായി. ഏതാനും ഓവറുകള്‍ക്ക് ശേഷം ജോ റൂട്ടും(14) മടങ്ങി. ഇരുവരെയും അശ്വിന്റെ ഓവറില്‍ സ്ലിപ്പില്‍ ലോകേഷ് രാഹുല്‍ പിടിച്ചാണ് പുറത്തായത്. ദാവീദ് മലനെ(20) ഇഷാന്ത് ശര്‍മ്മ പുറത്താക്കി. 28 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയാണ് അടുത്ത വിക്കറ്റായി മടങ്ങിയത്. ഇഷാന്തിനാണ് ബൈര്‍സ്റ്റോയുടെ വിക്കറ്റ്. അതേ ഓവറില്‍ തന്നെ ബെന്‍ സ്റ്റോക്സിനെയും(6) ഇഷാന്ത് ശര്‍മ്മ മടക്കിയയച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial