ഇംഗ്ലണ്ട് – ശ്രീലങ്ക ടെസ്റ്റ് മത്സരങ്ങള്‍ എല്ലാം നടക്കുക ഗോളിലെ അടച്ചിട്ട് സ്റ്റേഡിയത്തില്‍

Sports Correspondent

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങളുടെ ഫിക്സ്ച്ചറുകള്‍ തയ്യാര്‍. ഗോളിലെ സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ലാതെ ആണ് മത്സരങ്ങള്‍ നടക്കുക. ആദ്യ ടെസ്റ്റ് ജനുവരി 14നും രണ്ടാം ടെസ്റ്റ് ജനുവരി 22നും ആണ് നടക്കുക.

ഇംഗ്ലണ്ട് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പര അടുത്തിടെ കോവിഡ് വ്യാപനം കാരണം റദ്ദാക്കപ്പെട്ടിരുന്നു. നാളെ ഇംഗ്ലണ്ട് നാട്ടിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങുമെന്നാണ് അറിയുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ശ്രീലങ്കയുമായുള്ള പരമ്പര നടക്കാനിരുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടുള്ള മത്സരം എന്നാല്‍ കോവിഡ് വ്യാപനം മൂലം മാറ്റി വയ്ക്കുകയായിരുന്നു. ജനുവരി 2ന് ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റിലാണ് ഇംഗ്ലണ്ട് ശ്രീലങ്കയിലേക്ക് യാത്രയാകുക.