അയര്‍ലണ്ടിനെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

Photo: Twitter/@englandcricket
- Advertisement -

അയര്‍ലണ്ടിനെ നേരിടുവാനുള്ള ഇംഗ്ലണ്ടിന്റെ 14 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ടോം ബാന്റണ്‍. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ഇലവനില്‍ നിന്ന് ആദ്യ മത്സരത്തിന് ശേഷം പുറത്താക്കപ്പെട്ട ജോ ഡെന്‍ലിയ്ക്ക് ഏകദിന ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രയാണത്തില്‍ അംഗമായിരുന്ന ടീമിലെ ഏതാനും താരങ്ങള്‍ക്ക് ിശ്രമം നല്‍കിയിട്ടുണ്ട്. ജോസ് ബട്‍ലറിന് വിശ്രമം നല്‍കിയിരിക്കുന്നതിനാല്‍ ഉപനായകനായി മോയിന്‍ അലി ചുമതലയേല്‍ക്കും.

ഇംഗ്ലണ്ട് സ്ക്വാഡ്: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോണി ബൈര്‍സ്റ്റോ, ടോം ബാന്റണ്‍, സാം ബില്ലിംഗ്സ്, ടോം കറന്‍, ലിയാം ഡോസണ്‍, ജോ ഡെന്‍ലി, സാഖിബ് മഹമൂദ്, ആദില്‍ റഷീദ്, ജേസണ്‍ റോയ്, റീസ് ടോപ്ലേ, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി.

റിസര്‍വ്വുകളായി റിച്ചാര്‍ഡ് ഗ്ലീസണ്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ലൂയിസ് ഗ്രിഗറി എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement