ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കോച്ചായ മാര്‍ക്ക് രാംപ്രകാശിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ലോകകപ്പിനു ശേഷം ആഷസ് പരമ്പരയുടെ ഭാഗമായി മാര്‍ക്ക് രാംപ്രകാശ് ടീമിനൊപ്പമുണ്ടാകില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് ഇറക്കിയ പ്രസ്താവനയില്‍ സ്ഥിതീകരിച്ചു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ കോച്ചിംഗ് സെറ്റപ്പ് ഇംഗ്ലണ്ട് തീരുമാനിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.
Ive just been informed that I will not be involved in the Ashes series. Its been a huge privilege to support the team over the last 5 years. Id like to wish all the staff & players the very best of luck for the future. 👍🏼
— Mark Ramprakash (@MarkRamprakash) March 8, 2019
കഴിഞ്ഞ അഞ്ച് വര്‍ഷമായി ടീമിനെ സഹായിക്കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ടീമിനു പിന്തുണ സ്റ്റാഫിനും ഭാവിയിലേക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി മാര്‍ക്ക് രാംപ്രകാശ് ട്വീറ്റ് ചെയ്തു.
വിന്‍ഡീസില്‍ ടെസ്റ്റ് പരമ്പര നഷ്ടമായതും ഏകദിന പരമ്പരയില്‍ 2-2നു സമനിലയില്‍ പിരിഞ്ഞതുമാണ് കാരണത്തിനു പിന്നിലെന്നും അറിയുന്നു. രാംപ്രകാശ് കുറച്ച് കാലമായി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ കാര്യം മാത്രമാണ് നോക്കിയിരുന്നത്. അതേ സമയം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നത് ഗ്രഹാം തോര്‍പ്പ് ആയിരുന്നു.