ഇംഗ്ലണ്ടില്‍ കാണികളുടെ പ്രവേശനം അനുവദിക്കല്‍, ഓവലിലും എഡ്ജ്ബാസ്റ്റണിലും പൈലറ്റ് പദ്ധതി വീണ്ടും നടപ്പിലാക്കും

Sports Correspondent

ഇംഗ്ലണ്ടിലെ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന്റെ പൈലറ്റ് പദ്ധതി വീണ്ടും നടപ്പിലാക്കുവാനായി ഓവലിനെയും എഡ്ജ്ബാസ്റ്റണെയും തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് ബോര്‍ഡ്. ഇത്തവണ ഓഗസ്റ്റ് 1ന് ആരംഭിക്കുവാനിരിക്കുന്ന ബോബ് വില്ലിസ് ട്രോഫിയിലാവും ഈ പരീക്ഷണത്തിന് ഇംഗ്ലണ്ട് സര്‍ക്കാരും ബോര്‍ഡും മുതിരുക.

നേരത്തെ ജൂലൈ 26ന് നടത്തിയ കൗണ്ടി സൗഹൃദ മത്സരത്തില്‍ ഇത് പരീക്ഷിച്ചിരുന്നു. ഓവലില്‍ സറേയും മിഡില്‍സെക്സും തമ്മിലുള്ള മത്സരത്തില്‍ ആയിരം ആളുകള്‍ക്ക് കോവിഡ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനദണ്ഡങ്ങളോട് കൂടി പ്രവേശനം നല്‍കിയിരുന്നു. നാളെ എഡ്ജ്ബാസ്റ്റണില്‍ വാര്‍വിക്ക്ഷയറും വോര്‍സ്റ്റര്‍ഷയറും തമ്മിലുള്ള മത്സരത്തിലും ഈ പരീക്ഷണം നടത്തും.