ബ്രസീലിൽ യുവതാരം ആന്റണി ഇനി അയാക്സിൽ

- Advertisement -

അയാക്സ് വിട്ട് ചെൽസിയിലേക്ക് പോയ അറ്റാക്കിംഗ് മിഡ്ഫീൽഡർ സിയെചിന് പകരക്കാരനായി ഒരു മികച്ച യുവ ടാലന്റിനെ തന്നെ അയാക്സ് ടീമിൽ എത്തിച്ചു. ബ്രസീലിയൻ യുവതാരമായ ആന്റണിയെ ആണ് അയാക്സ് സ്വന്തമാക്കിയത്. ബ്രസീലിയൻ ക്ലബായ സാവോ പോളൊയുടെ താരമാണ് 19കാരനായ ആന്റണി. താരത്തിനു വേണ്ടി 25 മില്യണോളം ആകും അയാക്സ് നൽകുക. അയാക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആണ് ഇത്.

ഫെബ്രുവരിയിൽ തന്നെ അയാക്സും താരവുമായി കരാർ ധാരണ ആയിരുന്നു. ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. നേരത്തെ സാവോ പോളോയിൽ നിന്ന് തന്നെ ആയിരുന്നു സ്ട്രൈക്കർ നെരെസിനെ അയാക്സ് സ്വന്തമാക്കിയിരുന്നത്. ഒളിമ്പിക് യോഗ്യത നേടിയ ബ്രസീൽ ടീമിലെ പ്രധാന താരമായിരുന്നു ആന്റണി.

Advertisement