ഇംഗ്ലണ്ട് – പാകിസ്ഥാൻ പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ജൂലൈയിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ ടീമിന്റെ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ധാരണ. ബയോ സുരക്ഷാ ഉറപ്പുവരുത്തിയ ഗ്രൗണ്ടിൽ കളിക്കാനാണ് ഇരു ക്രിക്കറ്റ് ബോർഡുകളും നിലവിൽ തീരുമാനിച്ചിരിക്കുന്നത്. പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് വഴി നടന്ന ചർച്ചയിൽ പാകിസ്ഥാൻ പരമ്പരയുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ വസിം ഖാൻ അറിയിച്ചു. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനും സ്റ്റേഡിയത്തിൽ തന്നെ ഉള്ള ഹോട്ടലുകളിൽ താമസിക്കാനും തീരുമാനം ആയിട്ടുണ്ട്. മാഞ്ചെസ്റ്ററോ സൗത്താംപ്ടണോ ആയിരിക്കും വേദിയെന്നും വസിം ഖാൻ അറിയിച്ചു.

ജൂലൈ ആദ്യ വാരത്തിൽ 4 വ്യത്യസ്‍ത ചാർട്ടേഡ് വിമാനങ്ങളിൽ 25 പാകിസ്ഥാൻ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കും. തുടർന്ന് താരങ്ങൾ ക്വറന്റൈനിൽ ഇരുന്നതിന് ശേഷം മത്സരങ്ങൾ കളിക്കാനാണ് നിലവിൽ ഇരു ബോർഡുകളും തീരുമാനിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ മുൻപിൽ കണ്ട് ഏതെങ്കിലും താരങ്ങൾ പരമ്പരയിൽ നിന്ന് വിട്ടു നിന്നാൽ അവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കില്ലെന്നും വസിം ഖാൻ വ്യക്തമാക്കി.