ന്യൂസിലാണ്ട് ഏകദനിങ്ങള്‍ക്ക് സ്റ്റോക്സ് ഇംഗ്ലണ്ട് ടീമില്‍

Sports Correspondent

ന്യൂസിലാണ്ടിനെതിരെ ഫെബ്രുവരി 25നു ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമില്‍. ഇന്നാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. അടുത്തിടെ കഴിഞ്ഞ ഓസ്ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ 4-1നു ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയിരുന്നു. ദാവീദ് മലനെയാണ് ടീമില്‍ നിന്ന് ഇംഗ്ലണ്ട് ഒഴിവാക്കിയിട്ടുള്ളത്.

ഇംഗ്ലണ്ട് സ്ക്വാഡ്: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോണി ബൈര്‍സ്റ്റോ, സാം ബില്ലിംഗ്സ്, ജോസ് ബട്‍ലര്‍, ടോം കുറന്‍, അലക്സ് ഹെയില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial