മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ റൊമേരോയുടെ കാർ അപകടത്തിൽ, താരം അത്ഭുതകരമായി രക്ഷപ്പെട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ സെർജിയോ റൊമേരോയുടെ കാർ അപകടത്തിൽ പെട്ടു‌. ഇന്ന് പുലർച്ചെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ കാരിങ്ടണിലേക്ക് വരുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. റൊമേരോ യാത്ര ചെയ്തിരുന്ന ലംബോർഗിനി റോഡിന് ഒരു വശത്ത് സ്ഥാപിച്ച സുരക്ഷാ കവചത്തിൽ ഇടിക്കുകയായിരുന്നു.

കാർ ഭാഗികമായി തകർന്നു എങ്കിലും റൊമേരോയ്ക്ക് കാര്യമായി പരിക്കില്ല. താരം ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം നടത്തി. താരത്തിന് യാതൊരു പരിക്കും ഇല്ല എന്ന് ക്ലബും ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

Previous articleലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത്
Next articleഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഫെഡറർ, സ്റ്റിസ്റ്റിപാസ്