ജയിക്കാന്‍ 130 റൺസ്, ദക്ഷിണാഫ്രിക്കയെ 169 റൺസിന് എറിഞ്ഞിട്ട് ഇംഗ്ലണ്ട്

Sports Correspondent

ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്സിൽ 169 റൺസിന് എറിഞ്ഞൊതുക്കി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സിൽ 118 റൺസിന് പുറത്തായ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ 158 റൺസിന് എറിഞ്ഞൊതുക്കിയെങ്കിലും രണ്ടാം ഇന്നിംഗ്സിലും ടീമിന്റെ ബാറ്റിംഗ് പരാജയം ആകുകയായിരുന്നു.

ബെന്‍ സ്റ്റോക്സ് മൂന്നും സ്റ്റുവര്‍ട് ബ്രോഡ് മൂന്ന് വിക്കറ്റും നേടിയപ്പോള്‍ റോബിന്‍സൺ, ജെയിംസ് ആന്‍ഡേഴ്സൺ എന്നിവരും രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു. 36 റൺസ് നേടിയ ഡീന്‍ എൽഗാര്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.