ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ടീം 40 ഓവർ ബൗൾ ചെയ്തിട്ടും ഒരു നോ ബോൾ പോലും എറിഞ്ഞിരുന്നില്ല. ഇതാദ്യമായല്ല ഇംഗ്ലണ്ട് ടീം ഓവർ സ്റ്റെപ് ചെയ്ത് നോ ബോൾ വഴങ്ങാതെ ഒരു ഏകദിന മത്സരം പൂർത്തിയാക്കുന്നത്, തുടർച്ചയായ 35മത്തെ മത്സരത്തിൽ ആണ്. കഴിഞ്ഞ 35 ഏകദിനങ്ങളിലും ഒരു നോ ബോൾ പോലും ഇംഗ്ലണ്ട് ബൗളർമാർ ചെയ്തിട്ടില്ല.
ഒരു നോ ബോൾ എറിഞ്ഞിട്ട് 9280 ഡെലിവറികൾ ഇംഗ്ലണ്ട് പൂർത്തിയാക്കിയിട്ടുണ്ട്. 2017ൽ ആണ് ഇംഗ്ലണ്ട് ബൗളർമാർ ഒരു നോ ബോൾ അവസാനമായി എറിഞ്ഞത്. 2017 ജനുവരിയിൽ കട്ടക്കിൽ വെച് ഇന്ത്യക്കെതിരെ ലിയാം പ്ലങ്കറ്റ് ആയിരുന്നു നോ ബോൾ അവസാനമായി എറിഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
