ത്രില്ലറിൽ ദക്ഷിണാഫ്രിക്കയെ2 റൺസിന് തോൽപ്പിച്ച് ഇംഗ്ലണ്ട്

Photo: Twitter/@englandcricket

ആവേശകരമായ ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 2 റൺസ് തോൽപ്പിച്ച് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 204 റൺസാണ് നേടിയത്. തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 202ൽ അവസാനിക്കുകയായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്.

തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് ശിക്ഷിക്കാൻ ഡി കോക്ക് ചേസിംഗ് തുടങ്ങിയത്. 22 പന്തിൽ നിന്ന് 65 റൺസ് എടുത്താണ് ഡി കോക്ക് പുറത്തായത്. തുടർന്ന് 26 പന്തിൽ 43 റൺസ് എടുത്ത് പുറത്താവാതെ നിന്ന വാൻ ഡർ ഡുസനും 12 പന്തിൽ 25 റൺസ് നേടിയ പ്രീറ്റോറിയസും ദക്ഷിണാഫ്രിക്കയെ വിജയത്തോട് അടുപ്പിച്ചെങ്കിലും അവസാന രണ്ട് പന്തുകൾ വളരെ മനോഹരമായി പന്തെറിഞ്ഞ സാം കുരൻ ഇംഗ്ലണ്ടിന് ജയം നേടി കൊടുക്കുകയായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ ദക്ഷിണാഫ്രിക്കക്ക് 15 റൺസായിരുന്നു വേണ്ടത്. അവസാന ഓവറിലെ ആദ്യ നാല് പന്തുകളിൽ ദക്ഷിണാഫ്രിക്ക 12 റൺസ് നേടിയെങ്കിലും തുടർന്നുള്ള രണ്ട് പന്തുകളിൽ വിക്കറ്റ് വീഴ്ത്തി കുരൻ ഇംഗ്ലണ്ടിന് വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 7  വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് എടുത്തത്. 30 പന്തിൽ പുറത്താവാതെ 47 റൺസ് എടുത്ത ബെൻ സ്റ്റോക്‌സും 11 പന്തിൽ 39 റൺസ് എടുത്ത മൊയീൻ അലിയുമാണ് ഇംഗ്ലണ്ടിന്റെ സ്കോർ 204ൽ എത്തിച്ചത്.