മികച്ച തുടക്കം മുതലാക്കാനാകാതെ പോയത് തിരിച്ചടിയായി

Sports Correspondent

മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്ന് പറഞ്ഞ് കോച്ച് ക്രിസ് സില്‍വര്‍വുഡ്. ഇരു ഇന്നിംഗ്സുകളിലും തുടക്കങ്ങള്‍ ലഭിച്ചതിന് ശേഷം അവ കൈവിടുകയായിരുന്നുവെന്ന് സില്‍വര്‍വുഡ് വ്യക്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ ടോപ് എട്ട് ബാറ്റസ്മാന്മാരില്‍ ഡൊമിനിക് സിബ്ലേ മാത്രമാണ് രണ്ടക്കത്തിലേക്ക് കടക്കാതിരുന്നത്. ബാക്കി താരങ്ങളെല്ലാം നിലയുറപ്പിച്ച ശേഷമാണ് വിക്കറ്റുകള്‍ കളഞ്ഞതെന്ന് കോച്ച് വ്യക്തമാക്കി.

മത്സരം കൈപ്പിടിയിലൊതുക്കുവാനുള്ള അവസരം ഇംഗ്ലണ്ട് തന്നെ കൈവിട്ടതാണെന്നും തുടരെ വിക്കറ്റുകള്‍ നഷ്ടമായത് രണ്ടാം ഇന്നിംഗ്സില്‍ തിരിച്ചടിയായെന്നും ഇംഗ്ലണ്ട് കോച്ച് അഭിപ്രായപ്പെട്ടു. രണ്ടാം ഇന്നിംഗ്സില്‍ മികച്ച നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്. അതിനാല്‍ തന്നെ മത്സരം കൈവിട്ടതിന് പ്രധാന കാരണം ബാറ്റ്സ്മാന്മാര്‍ അവസരം മുതലാക്കാത്തതാണെന്നും ക്രിസ് സില്‍വര്‍വുഡ് സൂചിപ്പിച്ചു.