സ്വിമ്മിംഗ് പൂളിലേക്ക് ചാടുന്നതിനിടയിൽ അപകടം, അറ്റലാന്റ സ്ട്രൈക്കർക്ക് തലയ്ക്ക് പരിക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അറ്റലാന്റയുടെ സ്ട്രൈക്കർ ലൂയിസ് മുരിയലിന് ഗുരുതര പരിക്കേറ്റതായി വാർത്തകൾ. കഴിഞ്ഞ ദിവസം സ്വിമ്മിംഗ് പൂളിൽ കുളിക്കാനായി ചാടുന്നതിനിടയിൽ വഴുതി സ്വിമ്മിംഗ് പൂളിന്റെ പുറത്ത് തലയിടിച്ച് വീണാണ് പരിക്കേറ്റത് എന്നാണ് വിവരങ്ങൾ. ക്ലബ് ഔദ്യോഗികമായി ഈ വാർത്ത പുറത്ത് വിട്ടിട്ടില്ല എങ്കിലും ഇറ്റാലിയൻ മാധ്യമങ്ങൾ മുരിയലിന് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

താരത്തിന്റെ തലക്ക് വലിയ മുറിവ് ഉണ്ട് എന്നും കൂടുതൽ വിവരങ്ങൾ സ്കാനിംഗിന് ശേഷം മാത്രമേ പുറത്തു വരികയുള്ളൂ എന്നും ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നു. ഇന്ന് നടക്കുന്ന ബ്രഷയ്ക്ക് എതിരായ മത്സരത്തിൽ മുരിയൽ ഉണ്ടാകില്ല എന്ന് ഉറപ്പായിട്ടുണ്ട്‌. സീസണിൽ അറ്റലാന്റയ്ക്ക് ആയി 17 ഗോളുകൾ നേടിയിട്ടുള്ള താരമാണ് മുരിയൽ.