ഇന്ത്യക്കെതിരെയുള്ള മൂന്നാമത്തെ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ക്രിക്കറ്റിന് പുറത്തുള്ള വിവാദങ്ങളുമായി ടീമിന് പുറത്തായിരുന്നു ബെൻ സ്റ്റോക്സ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അതെ സമയം ആദ്യ ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ച് ആയിരുന്ന സാം കുരാൻ ആണ് പുറത്തു പോയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നൈറ്റ് ക്ലബ്ബിൽ നടന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് സ്റ്റോക്സ് കഴിഞ്ഞ ദിവസം കോടതി കയറേണ്ടി വന്നത്. എന്നാൽ കോടതി താരത്തെ കുറ്റവിമുക്തനാകുകയായിരുന്നു. ഇതിനെ തുടർന്നാണ് താരം മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം നേടിയത്.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. അഞ്ച് ടെസ്റ്റുകൾ ഉള്ള പരമ്പരയിൽ നാളെ തുടങ്ങുന്ന മൂന്നാമത്തെ ടെസ്റ്റ് വിജയിച്ച് പരമ്പര സ്വന്തമാക്കാനാവും ഇംഗ്ലണ്ടിന്റെ ശ്രമം.
England team
Alastair Cook, Keaton Jennings, Joe Root (c), Ollie Pope, Jonny Bairstow (wk), Ben Stokes, Jos Buttler, Chris Woakes, Adil Rashid, Stuart Broad, James Anderson.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial