ബംഗ്ലാദേശിനെതിരെ ആവേശകരമായ വിജയം നേടി ഇംഗ്ലണ്ട്. 209 റൺസിന് ഇംഗ്ലണ്ട് ബംഗ്ലാദേശിനെ പുറത്താക്കിയെങ്കിലും 48.4 ഓവറിൽ മാത്രമാണ് ഇംഗ്ലണ്ടിന് വിജയം നേടാനായത്.
114 റൺസുമായി പുറത്താകാതെ നിന്ന ദാവിദ് മലന്‍ ആണ് ഇംഗ്ലണ്ടിന് വിജയം ഒരുക്കിയത്. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും മലന്‍ നിലയുറപ്പിച്ച് ഇംഗ്ലണ്ടിനെ 3 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
വിൽ ജാക്സും(26), ആദിൽ റഷീദും(17*) നിര്‍ണ്ണായകമായ കൂട്ടുകെട്ടുകളാണ് മലനുമായി നേടിയത്. 161/7 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ 51 റൺസിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ മലന്‍ – ആദിൽ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്.
ബഗ്ലാദേശിനായി തൈജുൽ ഇസ്ലാം മൂന്നും മെഹ്ദി ഹസന്‍ രണ്ടും വിക്കറ്റ് നേടി.














