അടിച്ച് തകര്‍ത്ത് ജോസ് ബട്‍ലര്‍ – ജേസൺ റോയ് കൂട്ടുകെട്ട്, ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട്

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ എട്ട് വിക്കറ്റ് വിജയം നേടി ഇംഗ്ലണ്ട്. ഇന്നലെ കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് നേടിയത്. ദസുന്‍ ഷനകയുടെ 50 റൺസും കുശല്‍ പെരേര നേടിയ 30 റൺസും മാത്രമാണ് ശ്രീലങ്കന്‍ നിരയിലെ ശ്രദ്ധേയമായ പ്രകടനം. ഇംഗ്ലണ്ടിനായി സാം കറന്‍, ആദിൽ റഷീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ജോസ് ബട്‍ലര്‍ – ജേസൺ റോയ് കൂട്ടുകെട്ട് നല്‍കിയ മിന്നും തുടക്കമാണ് ഇംഗ്ലണ്ടിന് 17.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുവാന്‍ സഹായിച്ചത്. റോയ് 36 റൺസും ദാവിദ് മലന്‍ 7 റൺസും നേടി പുറത്തായപ്പോള്‍ ജോസ് ബട്‍ലര്‍ 68 റൺസുമായി പുറത്താകാതെ നിന്നു. ജോണി ബൈര്‍സ്റ്റോ 13 റൺസുമായി ജോസ് ബട്‍ലറിനൊപ്പം ക്രീസിലുണ്ടായിരുന്നു.