റാവൽപിണ്ടി ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു, റെഹാൻ അഹമ്മദ് ടീമിൽ

Newsroom

റാവൽപിണ്ടിയിൽ പാക്കിസ്ഥാനെതിരായ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ലൈനപ്പിലേക്ക് രെഹാൻ അഹമ്മദ് തിരിച്ചെത്തി. സ്പിൻ പിച്ച് പ്രതീക്ഷിച്ച് ഇംഗ്ലണ്ട് മൂന്ന് സ്പിന്നർമാരെ ടീമിലേക്ക് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിൻ്റെ 2022 ലെ പാകിസ്ഥാൻ പര്യടനത്തിനിടെ അരങ്ങേറ്റം കുറിച്ച രെഹാൻ ഫെബ്രുവരിക്ക് ശേഷമുള്ള തൻ്റെ ആദ്യ ടെസ്റ്റ് ആണ് ഇതിലൂടെ കളിക്കുക.

1000706399

ഇന്ത്യയ്‌ക്കെതിരെ രാജ്‌കോട്ടിൽ ആണ് അവസാനമായി കളിച്ചത്. ബ്രൈഡൺ കാഴ്‌സിനും മാത്യു പോട്ട്‌സിനും പകരക്കാരനായി ഗസ് അറ്റ്കിൻസണും ഏക പേസ് ഓപ്ഷനായി ടീമിലേക്ക് മടങ്ങിയെത്തുന്നു.

England playing XI for 3rd Test

Zak Crawley, Ben Duckett, Ollie Pope, Joe Root, Harry Brook, Ben Stokes (C), Jamie Smith, Gus Atkinson, Rehan Ahmed, Jack Leach, Shoaib Bashir