അണ്ടര്‍ 19 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ സെമി ഫൈനൽ മത്സരത്തിൽ 277/7 എന്ന സ്കോര്‍ നേടി ഇംഗ്ലണ്ട്. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ തോമസ് റൂ 110 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കാലെബ് ഫാൽകോൺര് 40 റൺസ് നേടി. മറ്റു താരങ്ങളിൽ ഫര്ഹാന് അഹമ്മദ് 28 റൺസുമായി പുറത്താകാതെ നിന്നു.
ജോസഫ് മൂര്‍സ് (25), ബെന്‍ മായെസ് (24) എന്നിവരാണ് റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ഓസ്ട്രേലിയയ്ക്കായി ഹെയ്ഡന് ഷില്ലറും നാദെന് ഗൂറേയും രണ്ട് വീതം വിക്കറ്റ് നേടി.








