കാന്‍ബറയിൽ നടന്ന രണ്ടാം ടി20യിലും ഇംഗ്ലണ്ടിന് വിജയം. ഓസ്ട്രേലിയയെ 8 റൺസിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 178/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 170/6 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
49 പന്തിൽ 82 റൺസ് നേടിയ ദാവിദ് മലനും 27 പന്തിൽ 44 റൺസ് നേടിയ മോയിന്‍ അലിയും ആണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ഓസ്ട്രേലിയന്‍ ബൗളിംഗിൽ സ്റ്റോയിനിസ് മൂന്നും ആഡം സംപ 2 വിക്കറ്റും നേടി.
മിച്ചൽ മാര്‍ഷ് 29 റൺസും ടിം ഡേവിഡ് 23 പന്തിൽ 40 റൺസും നേടി ഓസ്ട്രേലിയയ്ക്കായി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 170 റൺസ് നേടാനെ ടീമിന് സാധിച്ചുള്ളു. 11 പന്തിൽ 18 റൺസുമായി പാറ്റ് കമ്മിന്‍സും അവസാ ഓവറുകളിൽ പൊരുതി നോക്കി.














