പികെയുടെ ക്ലബിലെ താരങ്ങളുടെ ശമ്പളം 45 ശതമാനം കുറച്ചു

പികെയുടെ ഉടമസ്ഥതയിലുള്ള ക്ലബായ എഫ് സി അൻഡോറ ക്ലബിലെ താരങ്ങളുടെ ശമ്പളം പകുതിയോളം വെട്ടികുറച്ചു. കൊറോണ കാരണം ക്ലബ് വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയതാണ് ക്ലബിലെ താരങ്ങളുടെ ശമ്പളം കുറക്കുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. ശമ്പളത്തിന്റെ 45% ആകും ഒരോ താരവും ത്യജിക്കേണ്ടി വരിക.

പികെയാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. പികെ അടക്കമുള്ള ബാഴ്സലോണ താരങ്ങൾ അവരുടെ ശമ്പളത്തിന്റെ 72 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. പികെ 2018ലാണ് സെഗുണ്ട ബി ക്ലബായ അൻഡോറ എഫ് സിയെ വാങ്ങിയത്.

Previous articleസീസണിൽ ക്രിക്കറ്റ് നടന്നില്ലെങ്കിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് കനത്ത നഷ്ട്ടം
Next articleപരിശീലകനാവാനുള്ള ഒരുക്കങ്ങളിൽ എഫ് സി ഗോവയുടെ കോറോ