കൊറോണ വ്യാപനം മൂലം അന്താരാഷ്ട്ര മത്സരങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ താരങ്ങള്‍ അല്പ സ്വല്പം വിട്ട് വീഴ്ചയ്ക്ക് തയ്യാറാകണമെന്ന് റഞ്ഞ് ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റിന്റെ ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ്. ഈ സമ്മറില്‍ തന്നെ ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് പുനരാരംഭിക്കാനാകുമെന്നാണ് താന്‍ കരുതുന്നതെന്ന് ജൈല്‍സ് അഭിപ്രായപ്പെട്ടു.
നഷ്ടപ്പെട്ട സമയം തിരിച്ച് പിടിക്കാനായി ഷെഡ്യൂളിംഗില്‍ ചില കാര്യങ്ങള്‍ താരങ്ങളും ബോര്‍ഡും തമ്മിലൊരു ഒത്തൊരുമയില്‍ എത്തേണ്ടതുണ്ടെന്നും ജൈല്‍സ് വ്യക്തമാക്കി. ഒരു ടെസ്റ്റ് മത്സരത്തിന് ഒരു ദിവസം മുമ്പോ ശേഷമോ പരിമിത ഓവര്‍ക്രിക്കറ്റ് കളിക്കുവാന്‍ താരങ്ങള്‍ തയ്യാറാകണമെന്ന് ജൈല്‍സ് വ്യക്തമാക്കി.
ഇപ്പോള്‍ മെയ് 28 വരെയാണ് ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് വിലക്കിയിരിക്കുന്നതെങ്കില്‍ അത് ജൂണ്‍ വരെ നീട്ടുവാനുള്ള സാധ്യതയുണ്ടെന്ന് ജൈല്‍സ് സൂചിപ്പിച്ചു. ജൂണില്‍ വിന്‍ഡീസുമായി മൂന്ന് ടെസ്റ്റ് പരമ്പരും അതിന് ശേഷം ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, അയര്‍ലണ്ട് എന്നിവരുമായി ടെസ്റ്റ്-പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരകളാണ് ഇനി ഇംഗ്ലണ്ടിനുള്ളത്.
ഈ ബോര്‍ഡുകളുമായെല്ലാം ഇംഗ്ലണ്ട് ബോര്‍ഡിന് നല്ല ബന്ധമാണെന്നും തങ്ങളുടെ ആവശ്യം അവര്‍ അംഗീകരിക്കുമെന്നുമാണ് കരുതുന്നതെന്ന് ജല്‍സ് വ്യക്തമാക്കി. സാധ്യമായ എല്ലാ കാര്യങ്ങളും ഇംഗ്ലണ്ട് പരിശോധിക്കുന്നുണ്ടെന്നും ജൈല്‍സ് സൂചിപ്പിച്ചു.