ടി20 ചരിത്രത്തിൽ 600 വിക്കറ്റ് തികയ്ക്കുന്ന താരമായി ഡ്വെയിന്‍ ബ്രാവോ

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 600 വിക്കറ്റ് തികയ്ക്കുന്ന താരമായി ഡ്വെയിന്‍ ബ്രാവോ. ദി ഹണ്ട്രെഡിൽ താരം ഇന്ന് നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സിന് വേണ്ടി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആണ് ഈ നേട്ടം കൈവശപ്പെടുത്തിയത്.

100 പന്തിന്റെ ഫോര്‍മാറ്റ് ആണ് ദി ഹണ്ട്രെഡ് എങ്കിലും ടി20 ക്രിക്കറ്റിന്റെ ഭാഗമായാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റ് എ മത്സരങ്ങളായി 40, 65 ഓവര്‍ മത്സരങ്ങളെ പരിഗണിക്കുന്നത് പോലെയാണ് ഇത്.

Story Highlights: Dwayne bravo becomes the first cricketer to take 600 wickets in the T20 format.