ഗാംഗുലിയെ വിമർശിച്ച് ഡു പ്ലെസ്സി

Photo: Twitter/@BCCI

ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയെ വിമർശിച്ച് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡു പ്ലെസി രംഗത്ത്. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവർ കൂടിയാലോചിച്ച് സൂപ്പർ സീരീസ് നടത്താനുള്ള തീരുമാനത്തിനെതിരെയാണ് ഡു പ്ലെസ്സി തന്റെ പ്രതികരണം അറിയിച്ചത്. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ വമ്പൻമാർക്ക് പുറമെ ഒരു ടീമിനെ കൂടെ ഉൾപ്പെടുത്തി സൂപ്പർ സീരീസ് നടത്താനാണ് സൗരവ് ഗാംഗുലി പദ്ധതിയിട്ടത്.

എന്നാൽ വലിയ ടീമുകൾ പരസ്പരം കൂടുതൽ മത്സരത്തിക്കുന്നതിന് പകരം ചെറിയ ടീമുകൾക്ക് കൂടി അവസരം ലഭിക്കുന്ന രീതിയിലാവണം ക്രിക്കറ്റ് മത്സരങ്ങൾ എന്ന് ഡു പ്ലെസ്സി പറഞ്ഞു.  വലിയ ടീമുകളുടെ എണ്ണത്തിൽ വർദ്ധനവ് വേണമെന്നും കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി ടൂർണമെന്റ് നടത്തുകയാണെങ്കിൽ നല്ലതാണെന്നും ഡു പ്ലെസ്സി പറഞ്ഞു.

Previous articleകേരള പ്രീമിയർ ലീഗിൽ ഗോകുലത്തെ ലൂക്ക സോക്കർ തോൽപ്പിച്ചു
Next article2019ലെ ഇന്ത്യയുടെ താരങ്ങൾ രോഹിത് ശർമ്മയും മായങ്ക് അഗർവാളുമെന്ന് അനിൽ കുംബ്ലെ