രാഹുലിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റണം – ആകാശ് ചോപ്ര

Sports Correspondent

ഇംഗ്ലണ്ടിനെതിരെ നാലാം ടി20യില്‍ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ കെഎല്‍ രാഹുലിന്റെ മോശം ഫോം ആണ് ടീമിനെ അലട്ടുന്ന വലിയൊരു ഘടകം. രാഹുലിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റി നാലാം നമ്പറില്‍ പരീക്ഷിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഓപ്പണിംഗ് ഇറങ്ങി കസറിയ ഇഷാന്‍ കിഷനെ രോഹിത്തിനൊപ്പം ഓപ്പണിംഗില്‍ പരീക്ഷിക്കണമെന്നാണ് ആകാശ് ചോപ്രയുടെ ആവശ്യം. കഴിഞ്ഞ മത്സരത്തില്‍ രോഹിത് വന്നപ്പോള്‍ ഇഷാന്‍ മൂന്നാം നമ്പറിലേക്ക് മാറിയിരുന്നു.

ഇതിന് പകരം രാഹുലിനെ നാലാം നമ്പറിലേക്ക് മാറ്റി രോഹിത്തിനെയും ഇഷാനെയും ഓപ്പണിംഗിലും മൂന്നാം നമ്പറില്‍ കോഹ്‍ലിയും രാഹുല്‍ നാലാം നമ്പറിലും ഇറങ്ങണമെന്നാണ് ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചത്.