അടുത്ത ടി20 ലോകകപ്പിൽ ധോണിയുടെ പകരക്കാരനാവണമെന്ന് ദിനേശ് കാർത്തിക്

Staff Reporter

അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിൽ ധോണിയെ പോലെ ഒരു ഫിനിഷറായി ഇന്ത്യൻ ടീമിൽ തിരിച്ചെത്തണമെന്ന് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. തമിഴ്നാടിന് വേണ്ടി വിജയ ഹസാരെയിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് കാർത്തിക്കിന്റെ പ്രതികരണം. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കാർത്തികിന് അവസരം ലഭിച്ചിരുന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയതോടെ തുടർന്ന് ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല.

നിലവിൽ പ്രാദേശിക ക്രിക്കറ്റിൽ പുറത്തെടുക്കുന്ന മികച്ച പ്രകടനം തുടർന്നാൽ തനിക്ക് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ എത്താനാവുമെന്ന് ദിനേശ് കാർത്തിക് പറഞ്ഞു. കാലങ്ങളായി ഇന്ത്യൻ ടീമിൽ ധോണി പുറത്തെടുക്കുന്ന ഫിനിഷറുടെ റോൾ തനിക്ക് ചെയ്യാൻ കഴിയുമെന്നും കാർത്തിക് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തക്ക് വേണ്ടിയും വിജയ് ഹസാരെയിൽ തമിഴ്നാടിനു വേണ്ടിയും താൻ അത് ചെയ്യുന്നുണ്ടെന്നും കാർത്തിക് പറഞ്ഞു.