ദിനേശ് കാർത്തിക് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Newsroom

Picsart 24 06 01 23 04 11 553
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ന് കാർത്തിക് തന്നെ ഔദ്യോഗികമായി ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിരമിക്കൽ പ്രഖ്യാപിക്കുക ആയിരുന്നു. ഐ പി എൽ എലിമിനേറ്ററിൽ രാജസ്ഥാനോട് തോറ്റ മത്സരത്തിൽ RCBക്ക് ആയി കാർത്തിക് ഇറങ്ങിയുരുന്നു. ആ മത്സരത്തിലൂടെ അദ്ദേഹം ഐ പി എല്ലിനോട് യാത്ര പറഞ്ഞിരുന്നു.

ദിനേശ് കാർത്തിക് 24 06 01 23 05 03 351

കുറേക്കാലമായി വളരെയധികം ആലോചിച്ച ശേഷമാണ് ക്രിക്കറ്റിനോട് യാത്ര പറയുന്നത് എന്ന് കാർത്തിക് പറഞ്ഞു. ഇന്ത്യക്ക് ആയി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും കാർത്തിക് കളിച്ചു. ടെസ്റ്റിൽ 1025 റൺസും ഏകദിനത്തിൽ 1752 റൺസും ടി20യിൽ 686 റൺസും കാർത്തിക് നേടിയിട്ടുണ്ട്.

ഐ പി എല്ലിൽ 257 മത്സരങ്ങളിൽ നിന്ന് 22 അർധസെഞ്ചുറികൾ നേടിയ ദിനേശ് കാർത്തിക് 4842 റൺസ് ആകെ ഐപിഎല്ലിൽ നേടിയിട്ടുണ്ട്.