ശ്രീശാന്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ദിനേശ് കാർത്തിക്

Staff Reporter

ഇന്ത്യൻ ടീമിൽ നിന്ന് താൻ പുറത്താവാൻ കാരണം ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികാണെന്ന മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്ന് ദിനേശ് കാർത്തിക്. കഴിഞ്ഞ ദിവസമാണ് താൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താവാൻ കാരണം വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികാണെന്ന് ശ്രീശാന്ത് ആരോപിച്ചത്.

തുടർന്നായിരുന്നു ദിനേശ് കാർത്തിക്കിന്റെ പ്രതികരണം. ഇതേ പോലെയുള്ള ആരോപണങ്ങൾക്ക് പ്രതികരണം പോലും അർഹിക്കുന്നില്ലെന്നാണ് ദിനേശ് കാർത്തിക പറഞ്ഞത്. നിലവിൽ ലോകകപ്പിന് ശേഷം ദിനേശ് കാർത്തികിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല. 2013ൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുമ്പോൾ വാതുവെപ്പ് നടത്തിയെന്ന് പറഞ്ഞ് ബി.സി.സി.ഐ ശ്രീശാന്തിനെ വിലക്കിയിരുന്നു. അടുത്ത വർഷത്തോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും.