പത്തുപേരെ വെച്ച് കളിച്ച് ഒഡീഷയെ തോൽപ്പിച്ച് ജംഷദ്പൂർ!!

- Advertisement -

വിജയിക്കാൻ 10 പേരായാലും മതിയെന്ന് തെളിയിച്ച് കൊണ്ട് ജംഷദ്പൂരിന് ഐ എസ് എല്ലിൽ ഗംഭീര തുടക്കം. ഐ എസ് എല്ലിൽ ആദ്യമായി എത്തിയ ഒഡീഷ എഫ് സിയെ ആണ് ജംഷദ്പൂർ ഇന്ന് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജംഷദ്പൂർ വിജയം. കളിയിൽ 55 മിനുട്ടുകളോളം 10 പേരെ വെച്ചെ കളിച്ചാണ് ജംഷദ്പൂർ വിജയം സ്വന്തമാക്കിയത്.

കളിയുടെ 17ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആണ് ജംഷദ്പൂർ ഇന്ന് ആദ്യം മുന്നിൽ എത്തിയത്. ഫറൂഖ് ചെയ്ത ക്രോസ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒഡീഷ താരം റാണ സ്വന്തം പോസ്റ്റിലേക്ക് കയറ്റുകയായിരുന്നു. അതിനു മത്സരം ജംഷദ്പൂർ നിയന്ത്രണത്തിൽ ആക്കിയിരുന്നു എങ്കിലും ഒരു ചുവപ്പ് കാർഡ് അവരെ സമ്മർദ്ദത്തിലാക്കി. 35ആം മിനുട്ടിൽ ജെറിയെ വീഴ്ത്തിയതിന് ജൈറു ആണ് ചുവപ്പ് കണ്ട് പുറത്ത് പോയത്. ഇതിനു പിന്നാലെ ഒരു ഗംഭീര സ്ട്രൈക്കിലൂടെ‌ അരിടാനെ ഒഡീഷയെ ഒപ്പം എത്തിച്ചു.

പക്ഷെ ആ ഗോളിനു ശേഷം കൗണ്ടർ അറ്റാക്കിംഗ് ഫുട്ബോളിലേക്ക് മാറിയ ജംഷദ്പൂർ ഒഡീഷയെ പത്തുപേരെ വെച്ച് തന്നെ വരിഞ്ഞുകെട്ടി. കളിയുടെ 85ആം മിനുട്ടിൽ സെർജിയോ കാസ്റ്റിൽ ആണ് വിജയ ഗോൾ നേടിയത്. ഒരു കൗണ്ടർ അറ്റാക്കിന് ഒടുവിൽ സുന്ദരമായ ചിപ് ഫിനിഷിലൂടെ ആയിരുന്നു കാസ്റ്റിലിന്റെ ഫിനിഷ്.

Advertisement