ദിൽരുവന്‍ പെരേര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ദിൽരുവന്‍ പെരേര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 43 ടെസ്റ്റിലും 13 ഏകദിനത്തിലും 5 ടി20 മത്സരങ്ങളിലാണ് ശ്രീലങ്കയ്ക്കായി താരം കളിച്ചിട്ടുള്ളത്. 1456 റൺസും 177 വിക്കറ്റുകളുമാണ് താരം മൂന്ന് ഫോര്‍മാറ്റിലുമായി നേടിയിട്ടുള്ളത്.

2007ൽ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിലാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത്. 2013ൽ പാക്കിസ്ഥാനെതിരെ ടെസ്റ്റ് അരങ്ങേറ്റവും നടത്തിയ താരം ടി20യിൽ അരങ്ങേറ്റം നടത്തിയതും അവസാനമായി കളിച്ചതും 2011ൽ ആണ്.