ധോണിയും യുവരാജ് സിംഗും ഉണ്ടാക്കിയ 5ആം സ്ഥാനത്തിലെ ഒഴിവ് കെ എൽ രാഹുൽ നികത്തി എന്ന് അശ്വിൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കെ എൽ രാഹുൽ ഇന്ത്യയുടെ മികച്ച അഞ്ചാം നമ്പർ ബാറ്റർ ആണെന്നും അദ്ദേഹം ലോകകപ്പിൽ ആദ്യ ഇലവനിൽ ഉണ്ടാകും എന്നും ഇന്ത്യൻ താരം അശ്വിൻ. “യുവരാജ് സിങ്ങും എംഎസ് ധോണിയും വിരമിച്ചതുമുതൽ, ഇന്ത്യ അഞ്ചാം നമ്പറിൽ ഒരു പകരക്കാരനെ തിരയുകയായിരുന്നു. രാഹുൽ ആ പ്രശ്നത്തിന് പരിഹാരമായി. അദ്ദേഹം അഞ്ചാം നമ്പറിൽ ഒരു സ്ഥിരതയുള്ള താരമാണ്., കൂടാതെ ഞങ്ങളുടെ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാനും കൂടിയാണ്,” അശ്വിൻ ഒരു യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.

Picsart 23 05 01 19 59 16 270

“പന്തിന് പരിക്കേൽക്കുന്നതിന് മുമ്പ്, രാഹുൽ ടീമിൽ രണ്ടാം സ്ഥാനത്തായിരുന്നു, ഇപ്പോൾ ഇഷാൻ കിഷനാണ് രണ്ടാം കീപ്പർ, കിട്ടിയ അവസരം രാഹുൽ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. രാഹുലിന് കുറച്ച് വിഷമമുണ്ടെങ്കിലും അദ്ദേഹം മത്സരത്തിനേക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇല്ലെങ്കിലും ഞങ്ങൾക്ക് പകരംകാക്കുണ്ട്. സഞ്ജു സാംസണും ടീമിനൊപ്പം യാത്ര ചെയ്യുന്നുണ്ട്.” രാഹുൽ പറഞ്ഞു.