ധോണിയുടെ ഇന്നിംഗ്സ്, സഞ്ജയ് ബംഗാര്‍ പറയുന്നത് ഇത്

- Advertisement -

എംഎസ് ധോണിയുടെ ലോര്‍ഡ്സിലെ ഇന്നിംഗ്സിനെക്കഉറിച്ച് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിനു പറയാനുള്ളത് ഇത്. ധോണിയുടെ ലക്ഷ്യം സുരേഷ് റെയ്‍ന, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുമായി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ ശേഷം പിന്നീട് കടന്നാക്രമിക്കുക എന്നതായിരുന്നുവെന്നാണ് സഞ്ജയ് ബംഗാര്‍ പറയുന്നത്. വിരാട് കോഹ്‍ലി പുറത്തായ ശേഷം ക്രീസിലെത്തിയ എംഎസ് ധോണിയ്ക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്നത് റെയ്‍നയായിരുന്നു.

ഇരുവരും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത തീരത്തേക്ക് എത്തിക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും അതുണ്ടായില്ല. പിന്നീട് ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്തായതോടെ ധോണിയ്ക്ക് വേറെ മാര്‍ഗങ്ങളില്ലാതായി എന്നാണ് സഞ്ജയ് പറയുന്നത്. ഇരുവരുടെയുമൊപ്പം 40ാം ഓവര്‍ വരെ കൂട്ടുകെട്ട് ഉയര്‍ത്തിയ ശേഷം അവസാന ഓവറുകളില്‍ വിജയത്തിനായി ശ്രമിക്കാമെന്നായിരുന്നു ധോണിയുടെ മനസ്സില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement