സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിൽ ധോണിക്ക് അവസരം ലഭിക്കില്ല

സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യയിൽ വെച്ച് നടക്കുന്ന മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ടീമിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് അവസരം ലഭിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. വെസ്റ്റിൻഡീസ് പര്യടനത്തിന് സൈനിക ചുമതലയുള്ളതിനാൽ ധോണി അവധി എടുത്തിരുന്നു. എന്നാൽ അവധി കഴിഞ്ഞാലും സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി20 മത്സരങ്ങൾക്ക് റിഷഭ് പന്തിനെ തന്നെ വിക്കറ്റ് കീപ്പറായി നിലനിർത്താനാണ് സെലക്ടർമാരുടെ തീരുമാനം.

ലോകകപ്പ് സെമി ഫൈനലിൽ ന്യൂ സിലാൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നില്ല. സെപ്റ്റംബർ 15ന് ധർമശാലയിൽ വെച്ചാണ് ആദ്യ ടി20 മത്സരം. പരമ്പരയ്ക്കുള്ള ടീമിനെ സെപ്റ്റംബർ 4ന് തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. താരങ്ങൾക്ക് ഫിറ്റ്നസ് പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ വെസ്റ്റിൻഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കിയ അതെ ടീമിനെ തന്നെ നിലനിർത്താനാണ് സെലക്ടർമാരുടെ ശ്രമം.

Previous articleബാഴ്സലോണ വിട്ട് ഡച്ച് ലീഗിലേക്ക് പറന്ന് യുവതാരം
Next articleഎല്ലാ ടീമുകളും ഭയപ്പെടുന്ന കളിക്കാരനാണ് സ്റ്റോക്സെന്ന് ഗ്ലെൻ മഗ്രാത്ത്